ബംഗളൂരു: ജെഎൻയുവില്‍ വിദ്യാർഥികൾക്കെതിരെ ആക്രമണത്തിനെതിരെ മൈസൂരു സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ കശ്‌മീരിനെ മോചിപ്പിക്കുക എന്ന പ്ലക്കാര്‍ഡുയര്‍ത്തിയ യുവതിക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂരു ബാർ അസോസിയേഷൻ. രാജ്യദ്രോഹക്കുറ്റ വിചാരണ നേരിടുന്നതിനാലാണ് നളിനി ബാലകുമാറിന് വേണ്ടി ഹാജരാകാത്തതെന്ന് മൈസൂരു ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ് എസ് അനന്തകുമാർ വ്യക്തമാക്കി. മൈസൂര്‍ യൂണിവേഴ്സിറ്റി മുൻ വിദ്യാര്‍ഥിയായ നളിനി ബാലകുമാറിനെതിരെ ജയലക്ഷ്‌മിപുരം പൊലീസാണ് രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
രാജ്യദ്രോഹമെന്ന് ബാർ അസോസിയേഷൻ; യുവതിക്ക് നിയമ സഹായമില്ല - രാജ്യദ്രോഹ കുറ്റ വിചാരണ നേരിടുന്ന വനിതയ്ക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂര്‍ ബാര്‍ അസോസിയേഷൻ
ജെഎൻയുവിലെ ആക്രമണത്തിനെതിരെ മൈസൂര്‍ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ കശ്‌മീരിനെ മോചിപ്പിക്കുക എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് രാജ്യദ്രോഹ കുറ്റ വിചാരണ നേരിടുന്ന യുവതിക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂരു ബാർ അസോസിയേഷൻ
രാജ്യദ്രോഹ കുറ്റ വിചാരണ നേരിടുന്ന വനിതയ്ക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂര്‍ ബാര്‍ അസോസിയേഷൻ
താഴ്‌വരയിലെ ഇന്‍റര്‍നെറ്റ് നിരോധനത്തിനെതിരെയാണ് കശ്‌മീരിനെ മോചിപ്പിക്കുക എന്ന പേരില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതെന്നും അല്ലാതെ വിദ്വേഷം പ്രചരിപ്പിക്കാനായിരുന്നില്ലെന്നും കോടതിയില്‍ നളിനി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും നളിനി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.