ലക്നൗ:മുസ്‌ലീങ്ങളാണ് ഏറ്റവും വലിയ ദേശസ്‌നേഹികളെന്ന് സമാജ്‌വാദി പാർട്ടി അംഗവും ലോകസഭ എംപിയുമായ അസം ഖാൻ. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു എംപി.
മുസ്‌ലീങ്ങളാണ് ഏറ്റവും വലിയ ദേശസ്‌നേഹികളെന്ന് അസം ഖാൻ
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ വന്ന മുസ്‌ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അസം ഖാൻ.
1947 ലെ വിഭജനത്തെത്തുടർന്ന് മുസ്‌ലീങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാൻ തീരുമാനമെടുക്കാമായിരുന്നു. എന്നാൽ അങ്ങനെ തിരഞ്ഞെടുക്കാൻ സാഹചര്യമില്ലാത്തവരെക്കാൾ വലിയ ദേശസ്നേഹികൾ ആയിതിനാലാണ് ഇന്ത്യയിൽ തന്നെ തുടർന്നതെന്നും അസം ഖാൻ പറഞ്ഞു. അവരുടെ ദേശസ്നേഹത്തിനുള്ള ശിക്ഷ ഇതാണെങ്കിൽ തലച്ചോറുകൾക്കപ്പുറം തലയുടെ എണ്ണത്തിനാണ് ജനാധിപത്യത്തിൽ സ്ഥാനമെന്നും അസംഖാൻ ആരോപിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ വന്ന മുസ്‌ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു. ബില്ലിനെകുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്തിന്‍റെ വാദങ്ങൾ സർക്കാർ കേട്ടില്ലെന്നും അസം ഖാൻ ആരോപിച്ചു.
311 എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്‌തപ്പോൾ 80 പേർ എതിർത്തു .ബുധനാഴ്‌ച ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും.