കേരളം

kerala

ETV Bharat / bharat

യോഗി ആദിത്യനാഥിന്‍റെ ചിത്രം പൂജിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം - ഉത്തർപ്രദേശ്

തന്‍റെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്രയും വേഗത്തിൽ എത്തുന്നതിനായാണ് ഇത്തരത്തിൽ പ്രതിഷേധിക്കുന്നതെന്ന് വസീം അൻസാരി പറഞ്ഞു

Uttar Pradesh  Shahjahanpur  CM Yogi Adityanath  COVID-19 lockdown  Coronavirus outbreak  Coronavirus scare  യോഗി ആദിത്യനാഥ്  പ്രതിഷേധ പ്രകടനം  ഉത്തർപ്രദേശ്  യോഗി ആദിത്യനാഥിന്റെ ചിത്രം പൂജിച്ച് പ്രതിഷേധം
യോഗി ആദിത്യനാഥിന്റെ ചിത്രം പൂജിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം

By

Published : Jun 12, 2020, 4:53 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ മുസ്ലിം മത വിശ്വാസി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രം പൂജിച്ചുകൊണ്ട് സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. വസീം അൻസാരി എന്നയാളാണ് വ്യത്യസ്ഥമായ രീതിയിൽ പ്രതിഷേധം അറിയിച്ചത്. ഇയാളുടേതടക്കം നിരവധി കർഷകരുടെ തോട്ടത്തിലേക്ക് പോകുന്ന വഴി ഒരു സ്വകാര്യ വ്യക്തി അടച്ചു. ഇതോടെ കൃഷി സ്ഥലത്തേക്ക് പോകാൻ കർഷകർക്ക് സാധിക്കാതെയായി. പലർക്കും പരാതി നൽകിയെങ്കിവും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്‍റെ ചിത്രവുമായി പ്രതിഷേധിക്കാൻ ഇയാൾ തീരുമാനിച്ചത്. വിഷയം ശ്രദ്ധയിൽ പെട്ടാൽ മുഖ്യമന്ത്രി എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വസീം അൻസാരി പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ ചിത്രം പൂജിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം

ABOUT THE AUTHOR

...view details