കാമുകന്‍റെ മര്‍ദനമേറ്റ് യുവതി മരിച്ചു - കാമുകന്‍റെ മര്‍ദ്ദനമേറ്റ് യുവതി മരിച്ചു
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ രാജു പുജാരി യല്ലപ്പയെ അറസ്റ്റ് ചെയ്തു.
മുംബൈ: കാമുകന്‍റെ മര്‍ദനമേറ്റ് യുവതി മരിച്ചു. മുപ്പത്തിയഞ്ചുകാരിയായ സീത പ്രധാനാണ് കാമുകന്‍റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. നഗരത്തില്‍ വച്ച് മറ്റൊരാളോട് സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് കാമുകന്‍ യുവതിയെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മര്‍ദനമേറ്റ യുവതിയെ ഘട്‌കോപറിലെ രാജവാടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്തതായി ഇന്‍സ്‌പെക്ടര്‍ നിതിന്‍ ബോബാടെ പറഞ്ഞു. പ്രതിയായ രാജു പുജാരി യല്ലപ്പയെ അറസ്റ്റ് ചെയ്‌തു. അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.