മുംബൈ:ഡല്‍ഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ തീവ്രത കുറഞ്ഞ സ്ഫോടനത്തെ തുടർന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷന് സമീപം ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും മുംബൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ഇസ്രായേൽ എംബസിക്ക് സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരം തീവ്രത കുറഞ്ഞ സ്ഫോടനം നടന്നത്. സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡോ. എ പി ജെ അബ്ദുൾ കലാം റോഡിലെ എംബസിക്ക് സമീപം നിർത്തിയിട്ടിരുന്ന നിരവധി കാറുകളുടെ ചില്ലുകള്‍ തകർന്ന നിലയിൽ കണ്ടെത്തി.
ഡല്‍ഹി സ്‌ഫോടനം; ജാഗ്രതയോടെ മുംബൈ
ഡല്‍ഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്ഫോടനത്തെ തുടർന്ന് മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
വിജയ് ചൗക്കിന് അടുത്താണ് സ്ഫോടനം നടന്നത്. പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുൾപ്പെടെ നിരവധി വിവിഐപിഎസ് അവിടെ നടന്ന 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഒരു കവർ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. എൻവലപ്പിൽ ഒരു ഇസ്രായേൽ എംബസി ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ഒരു വാചകം ഉണ്ട്. ഇതിന് സംഭവവുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷിക്കും. ഇസ്രയേൽ വിദേശകാര്യ മന്ത്രിക്ക് സംരക്ഷണം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയും ചെയ്യുന്നുണ്ട്.