മുംബൈ: വടക്കുകിഴക്കൻ ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ക്രമസമാധാന പാലനത്തിനായി സംസ്ഥാന പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആസാദ് മൈതാനത്തൊഴികെ മറ്റിടങ്ങളിലൊന്നും പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഡല്‍ഹി സംഘര്‍ഷം; മുംബൈയിലും അതീവ ജാഗ്രതാ നിര്‍ദേശം
ഡല്‍ഹി സംഘര്‍ത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി
ഡല്‍ഹി സംഘര്‍ഷം; മുംബൈയിലും അതീവ ജാഗ്രതാ നിര്‍ദേശം
അതേസമയം ഡല്‍ഹിയിലെ സംഘര്‍ത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ഭജൻപുര, മൗജ്‌പുര്‍, ജാഫ്രാബാദ്, ഗോകുല്‍പുരി എന്നിവടങ്ങളിലാണ് രൂക്ഷമായ സംഘര്‍ഷം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വെടിവെപ്പുണ്ടായി. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 24വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.