കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ 1000 കോടിയുടെ മയക്കുമരുന്ന് പിടികൂടി - ഹെറോയിന്‍

പൈപ്പുകളില്‍ നിറച്ച നിലയിലായിരുന്നു ഹെറോയിന്‍. പൈപ്പില്‍ പെയിന്‍റ് ചെയ്ത് മുളത്തടിയുടെ രൂപത്തിലാക്കിയിരുന്നു.

ayurvedic medicine  Mumbai Customs  DRI seizes heroin  മുംബൈ  മയക്കുമരുന്ന് വേട്ട  ഹെറോയിന്‍  നവി മുംബൈ  ayurvedic medicine  Mumbai Customs  DRI seizes heroin  മുംബൈ  മയക്കുമരുന്ന് വേട്ട  ഹെറോയിന്‍  നവി മുംബൈ  ayurvedic medicine  Mumbai Customs  DRI seizes heroin  മുംബൈ  മയക്കുമരുന്ന് വേട്ട  ഹെറോയിന്‍  നവി മുംബൈ
മുംബൈയില്‍ 1000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

By

Published : Aug 10, 2020, 3:13 PM IST

മുംബൈ:മുംബൈയില്‍ 1000 കോടി രൂപ വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. കസ്റ്റംസ് വിഭാഗവും ഇന്‍റലിജന്‍സും സംയുക്തമായാണ് വന്‍മയക്കുമരുന്ന് വേട്ട നടത്തിയത്. നവി മുംബൈയിലെ നവശേവ പോര്‍ട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുർവേദ മരുന്നാണെന്ന് കാണിച്ച് കൊണ്ട് വന്ന മയക്കുമരുന്നാണ് ശനിയാഴ്ച വൈകിട്ട് പിടിച്ചെടുത്തത്.സംഭവത്തിൽ മയക്ക് മരുന്ന് കസ്റ്റംസ് വഴി ക്ലിയർ ചെയ്യാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ക്ലിയറിംഗ് ഹൗസ് ഏജന്‍റുമാരെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പൈപ്പുകളില്‍ നിറച്ച നിലയിലായിരുന്നു ഹെറോയിന്‍. പൈപ്പില്‍ പെയിന്‍റ് ചെയ്ത് മുളത്തടിയുടെ രൂപത്തിലാക്കിയിരുന്നു. ആയുര്‍വേദ മരുന്നിനായാണ് മുളത്തടികള്‍ കൊണ്ടുവരുന്നതെന്നാണ് അറിയിച്ചതെന്ന് കസറ്റംസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരഭിച്ചതായി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details