വിൻഡോസ് 10-ൽ നിന്നും മൈക്രോസോഫ്റ്റ് പെയിന്‍റ് നീക്കം ചെയ്യില്ലെന്ന് വാഷിങ്ടണിലെ റെഡ്മണ്ട് റിപ്പോർട്ട് ചെയ്തു. എംഎസ് പെയിന്‍റ് സോഫ്റ്റ് വെയര്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നും ഒഴിവാക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യംവന്ന വിന്‍ഡോസ് അപ്‌ഡേറ്റില്‍ ഈ അറിയിപ്പ് നിര്‍ത്തിവെക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റ് പെയിന്‍റ് ഒഴിവാക്കില്ല - മൈക്രോസോഫ്റ്റ് പെയ്ന്‍റ്
മൈക്രോസോഫ്റ്റിലെ സീനിയര്‍ പ്രോഗ്രാം മാനേജറായ ബ്രാന്‍ഡന്‍ ലെബ്ലാങ്കാണ് വിന്‍ഡോസ് 10 ന്‍റെ 1903 അപ്‌ഡേറ്റിലും പെയിന്‍റ് ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
2017 ജൂലൈയിലാണ് വിന്‍ഡോസ് 10-ല്‍ നിന്നും എംഎസ് പെയിന്‍റ് നീക്കം ചെയ്യുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അതിന് പകരം പെയ്ന്‍റ് 3ഡി എന്ന സോഫ്റ്റ് വെയര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. 1985-ല്‍ പുറത്തിറക്കിയ എംഎസ് പെയിന്‍റ് കഴിഞ്ഞ 32 വര്‍ഷക്കാലമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഭാഗമാണ്. എന്നാൽ മൈക്രോസോഫ്റ്റിലെ സീനിയര്‍ പ്രോഗ്രാം മാനേജറായ ബ്രാന്‍ഡന്‍ ലെബ്ലാങ്കാണ് വിന്‍ഡോസ് 10 ന്‍റെ 1903 അപ്‌ഡേറ്റിലും പെയിന്‍റ് ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കമ്പനി എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ബ്ലാങ്ക് വ്യക്തമാക്കിയില്ല.