ഭോപ്പാല്‍: മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ച് മൂടിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കോട്‌മ സ്വദേശിയായ പ്രതിമ ബനവാളാണ് പൊലീസിന്‍റെ പിടിയിലായത്. രോഗബാധിതനായിരുന്നു പ്രതിമ ബനവാളിന്‍റെ ഭര്‍ത്താവായ മോഹിത്. തെളിവ് നശിപ്പിക്കാനായി കുഴിച്ചു മൂടിയ ഇടം അടുക്കളയാക്കി മാറ്റി. ഒരു മാസം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ച് മൂടി; ഭാര്യ അറസ്റ്റില്‍ - ക്രൈം ലേറ്റ്സ്റ്റ് ന്യൂസ്
കോട്‌മ സ്വദേശിയായ പ്രതിമ ബനവാളാണ് പൊലീസിന്‍റെ പിടിയിലായത്. തെളിവ് നശിപ്പിക്കാനായി വീടിനുള്ളില്‍ ഭര്‍ത്താവിനെ കുഴിച്ചു മൂടിയ ഇടം ഇവര്‍ അടുക്കളയാക്കുകയും ചെയ്‌തു
മോഹിതിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സഹോദരനടക്കമുള്ളവരോട് പ്രതിമ ക്ഷുഭിതയായാണ് സംസാരിച്ചിരുന്നത്. വീടിനുള്ളില്‍ കയറാന്‍ ഇവര്‍ മറ്റുള്ളവരെ അനുവദിച്ചിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പ്രദേശവാസികള്‍ പ്രതിമ ബനവാളില്ലാത്ത നേരത്ത് വീട് കുത്തിത്തുറന്ന് അകത്ത് കയറുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസെത്തി മോഹിതിനെ കുഴിച്ചുമൂടിയ ഭാഗം തുറന്ന് മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുകയും ചെയ്‌തു. ഒക്‌ടോബര്‍ ഇരുപത്തിരണ്ടിനാണ് മോഹിത്തിനെ പ്രതിമ ബനവാള്‍ കഴുത്ത് ഞെരിച്ചു കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു .കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.