യുവതിക്ക് നേരെ ആസിഡ് ആക്രമണം ;ഭർത്താവ് അറസ്റ്റിൽ - ഭർത്താവ് അറസ്റ്റിൽ
ഉറങ്ങി കിടക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്
യുവതിക്ക് നേരെ ആസിഡ് ആക്രമണം ;ഭർത്താവ് അറസ്റ്റിൽ
മധ്യപ്രദേശ്: അഗർ മാൾവ ജില്ലയിലെ മെഹത് പൂരിൽ 25 വയസ്സുകാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മൗ സിംങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങി കിടക്കുകയായിരുന്ന യുവതിക്കു നേരെയാണ് ആസിഡ് ഒഴിച്ചത്. മദ്യപാനിയായ ഭർത്താവ് തുടർച്ചയായി യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ യുവതിയെ ഉജൈയ്നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.