ദേവാസ് (മധ്യപ്രദേശ്): വ്യാഴാഴ്ചയുണ്ടായ മഴയിലും മഞ്ഞു വീഴ്ച്ചയിലും വ്യാപക കൃഷി നാശം. ഗോതമ്പ് പയര്‍ തുടങ്ങിയ വിളകളാണ് നശിച്ചത്. നാശത്തിന്‍റെ വ്യാപ്തി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദേവാസ് അഗ്രികള്‍ചുറല്‍ ഓഫീസര്‍ നീലം സിംഗ് അറിയിച്ചു. കണ്ണോഡിനും ഖത്തേഗാവിനും ഇടയിലുള്ള ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് ചൗഹാന്‍ വ്യക്തമാക്കി.
മഴയിലും മഞ്ഞു വീഴ്ച്ചയിലും വ്യാപക കൃഷി നാശം - പുതുച്ചേരിയില്‍ കനത്ത മഴ
നാശത്തിന്‍റെ വ്യാപ്തി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദേവാസ് അഗ്രികള്‍ചുറല്‍ ഓഫീസര്‍ നീലം സിംഗ് അറിയിച്ചു. കണ്ണോഡിനും ഖത്തേഗാവിനും ഇടയിലുള്ള ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് ചൗഹാന്‍ വ്യക്തമാക്കി
മഴയിലും മഞ്ഞു വീഴ്ച്ചയിലും വ്യാപക കൃഷി നാശം
സുന്ദ്രേല്‍, ബൊറാനി, മഞ്ജിപുര തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശമുണ്ടാക്കിയിട്ടുണ്ട്. പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മധ്യപ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നീ സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.