ലോക്‌ഡൗൺ;മധ്യപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിന് നേരെ ഒരു സംഘം കല്ലെറിഞ്ഞു - ഇൻഡോർ
കൊവിഡ് 19 പടരുന്നത് തടയാൻ വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ച പൊലീസ് കോൺസ്റ്റബിളിന് നേരെയാണ് കല്ലെറിഞ്ഞത്
ലോക്‌ഡൗൺ;മധ്യപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിന് നേരെ ഒരു സംഘം കല്ലെറിഞ്ഞു
ഭോപാൽ: കൊവിഡ് 19 പടരുന്നത് തടയാൻ വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ച പൊലീസ് കോൺസ്റ്റബിളിന് നേരെ ഒരു സംഘം കല്ലെറിഞ്ഞു. ഇൻഡോറിലെ ചന്ദൻ നഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എട്ട് പേർ ചേർന്ന് കല്ലെറിയുന്നതും ആളുകളിൽ നിന്ന് രക്ഷപ്പെടാനായി പോലീസുകാരൻ ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.