മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു - ഡോക്ടർ മരിച്ചു
മധ്യപ്രദേശിലെ ഹോഷംഗാബാദ് സ്വദേശിയായ 67കാരനായ ഡോക്ടർ മരിച്ചു. അദ്ദേഹം പ്രമേഹ രോഗിയായിരുന്നുവെന്ന് എയിംസ് ഡയറക്ടർ ഡോ. സർമാൻ സിംഗ് പറഞ്ഞു
മധ്യപ്രദേശിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടർ മരിച്ചു
ഭോപാൽ: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടർ മരിച്ചു. മധ്യപ്രദേശിലെ ഹോഷംഗാബാദ് സ്വദേശിയായ 67കാരനായ ഡോക്ടറാണ് എയിംസില്‍ മരിച്ചത്. അദ്ദേഹം പ്രമേഹ രോഗിയായിരുന്നെന്ന് എയിംസ് ഡയറക്ടർ ഡോ. സർമാൻ സിംഗ് പറഞ്ഞു. ഹോഷംഗാബാദ് ജില്ലയിലെ ആദ്യത്തെ കൊവിഡ് രോഗിയാണ് ഇദ്ദേഹം. ഏപ്രിൽ ഏഴിനാണ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു.