ജമ്മു കശ്മീരില്‍ മോട്ടോർ സൈക്കിൾ യാത്രക്കാരൻ സ്വയം വെടിവെച്ച് മരിച്ചു
റാമ്പാന്‍ ജില്ലയിലെ ബ്ലോക്ക് ഓഫീസിന് മുന്നില്‍ വെച്ച് ശനിയാഴ്ചയായിരുന്നു സംഭവം.
ശ്രീനഗര്‍: ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള യാത്രക്കിടെ മോട്ടോർ സൈക്കിൾ യാത്രക്കാരൻ സ്വയം വെടിവെച്ച് മരിച്ചു. റാമ്പാന്‍ ജില്ലയിലെ ബ്ലോക്ക് ഓഫീസിന് മുന്നില്‍ വെച്ച് ശനിയാഴ്ചയായിരുന്നു സംഭവം. വെടിശബ്ദം കേട്ട സമീപവാസികൾ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും യാത്രക്കാരനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പക്ഷേ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിവെക്കാനുപയോഗിച്ച പിസ്റ്റൾ പൊലീസ് കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.