ലഹരിക്കടിമയായ മകനെ അമ്മ തലക്കടിച്ച് കൊന്നു - വിശാഖപട്ടണം
ലഹരിക്കായി പണം നൽകണമെന്ന് മകൻ മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെടുമായിരുന്നുവെന്നും വീട്ടിൽ ഇതിനെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നുമെന്നും മാധവി പൊലീസിന് മൊഴി നൽകി.
ലഹരിക്കടിമയായ മകനെ അമ്മ തലക്കടിച്ച് കൊന്നു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ലഹരിക്കടിമയായ മകനെ അമ്മ കൊന്നു. വിശാഖപട്ടണത്തിലെ മധുരവാഡയിലാണ് സംഭവം. മരിക്കാവാല ന്യൂ കോളനി നിവാസിയായ കൊട്‌ല ശ്രീനുവിനെയാണ് അമ്മ മാധവി കൊന്നത്. ലഹരിക്കായി പണം നൽകണമെന്ന് മകൻ മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെടുമായിരുന്നുവെന്നും വീട്ടിൽ ഇതിനെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നുമെന്നും മാധവി പൊലീസിന് മൊഴി നൽകി. മകൻ രാത്രി ഉറങ്ങിക്കിടന്നപ്പോൾ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മാധവി തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.