ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മണ്‍സൂണ്‍ ബുധനാഴ്‌ച എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി). കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന രാവിലെയുള്ള മഴ തുടരുമെന്നും ഐഎംഡി അറിയിച്ചു. വടക്കന്‍ പഞ്ചാബ് മുതല്‍ ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷയുടെ വടക്കന്‍ തീരങ്ങള്‍ എന്നിവ വഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ തീരങ്ങളിലേക്ക് ന്യൂന മര്‍ദ്ദ പ്രദേശം രൂപപ്പെട്ടതാണ് മഴയ്‌ക്ക് കാരണം. 24 മണിക്കൂറിനിടെ 43.8 മില്ലി മീറ്റർ മഴയാണ് രാവിലെ 8.30 വരെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 44.4 മില്ലി മീറ്റർ മഴയാണ് ലോധി റോഡിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. നഗരത്തിലെ പല പ്രദേശങ്ങളും പ്രധാന റോഡുകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.
ഡല്‍ഹിയില്‍ മണ്‍സൂണ്‍ ബുധനാഴ്‌ചയോടെയെന്ന് ഐഎംഡി - മണ്‍സൂണ്‍
കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന രാവിലെയുള്ള മഴ തുടരുമെന്നും ബുധനാഴ്‌ച മുതല്‍ മണ്‍സൂണ്‍ ഡല്‍ഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡല്‍ഹിയില്‍ മണ്‍സൂണ്‍ ബുധനാഴ്‌ചയോടെയെന്ന് ഐഎംഡി
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ തുടരുമെന്നും ബുധനാഴ്‌ച മണ്‍സൂണ്‍ ഡല്‍ഹിയിലെത്തുമെന്നും ഐഎംഡി റീജിയണല്‍ തലവന്‍ കുല്‍ദീപ് ശ്രീവാസ്‌തവ വ്യക്തമാക്കി. 22,23 തീയതികളില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിന്‍റെ ചില ഭാഗങ്ങളിലും മണ്‍സൂണ്‍ എത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കൂടാതെ ഹരിയാനയിലും പഞ്ചാബിലും ബുധനാഴ്‌ച മുതല്‍ മഴ ലഭിക്കുന്നതാണെന്നും കുല്‍ദീപ് ശ്രീവാസ്‌തവ പറഞ്ഞു. ഈ മൺസൂൺ സീസണിൽ ദില്ലിയിൽ 103 ശതമാനം മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്.