ന്യൂഡൽഹി: ഡൽഹിയിൽ കാലവർഷം അവസാനിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ഇത്തവണ ദേശീയ തലസ്ഥാനത്ത് 20 ശതമാനം കുറവ് മഴ രേഖപ്പെടുത്തിയെന്ന് ഐഎംഡി അറിയിച്ചു. ജൂൺ 25 നാണ് ഡൽഹിയിൽ കാലവർഷം ആരംഭിച്ചത്. പതിവിലും വിപരീതമായി അഞ്ച് ദിവസം കൂടുതൽ മഴ പെയ്‌തു. വേഗത കുറഞ്ഞ കാറ്റ്, ഈർപ്പം കുറയുന്നത് എന്നിവ രാജസ്ഥാൻ, പഞ്ചാബ്, പടിഞ്ഞാറൻ ഹിമാലയൻ പ്രദേശങ്ങൾ, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മഴ പിന്മാറുന്നതിനെ സൂചിപ്പിക്കുന്നു.
ഡൽഹിയിൽ കാലവർഷം അവസാനിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് - കാലാവസ്ഥാ വകുപ്പ്
ഇത്തവണ ദേശീയ തലസ്ഥാനത്ത് 20 ശതമാനം കുറവ് മഴ രേഖപ്പെടുത്തിയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്.
ഡൽഹിയിൽ കാലവർഷം അവസാനിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
ഇത്തവണ ശരാശരി മഴയാണ് ലഭിച്ചതെന്ന് ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളും റെയിൻ ഗേജുകളും വിലയിരുത്തുന്നു. സാധാരണ 648.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തുന്ന സ്ഥാനത്ത് 576.5 മില്ലിമീറ്റർ മഴയാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയത്. ഡൽഹി പോലുള്ള പ്രദേശങ്ങളിൽ ദീർഘകാല ശരാശരി മഴയേക്കാൾ 19 ശതമാനം കൂടുതലോ കുറവോ മഴ ലഭിക്കുന്നത് സാധാരണമാണെന്ന് കണക്കാക്കപ്പെടുന്നു.