ന്യൂഡല്‍ഹി: കൊവിഡ് രോഗമുക്തിക്ക് ശേഷം ശരീര പരിപാലനത്തിനായി ആയുര്‍വേദ മരുന്നുകള്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ്. ആയുഷ് മരുന്നുകളായ മൂലതി പൊടി, അശ്വഗന്ധ, നെല്ലിക്ക തുടങ്ങിയവക്ക് പുറമെ ചവനപ്രാശം, മഞ്ഞളിട്ട പാല്‍, തുടങ്ങി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. കൊവിഡ് മുക്തി കാലത്ത് പാലിക്കേണ്ട കാര്യങ്ങളിലാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അസുഖത്തിനു ശേഷം സുഖം പ്രാപിച്ച രോഗികൾക്ക് ക്ഷീണം, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടെയുള്ള പലതരം ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊവിഡ് രോഗത്തിന് ശേഷം സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി ആരോഗ്യ മന്ത്രാലയം - ആരോഗ്യ മന്ത്രാലയം
78,586 മരണങ്ങളുള്‍പ്പെടെ രാജ്യത്ത് കൊവിഡ് കേസുകൾ 47 ലക്ഷം കടന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,399 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ മൊത്തം രോഗമുക്തി 3,702,595 ൽ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികളുടെ പ്രത്യേക പരിചരണം ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൊവിഡ് മുക്തി നേടുന്നവരും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കുറിപ്പില്‍ പറഞ്ഞു. ആയുഷ് മരുന്നുകള്‍ കഴിക്കുക, വീട്ടുജോലികളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങളും കൊവിഡ് കാലത്തിന് ശേഷം ചെയ്യണമെന്നും വകുപ്പ് നിര്‍ദ്ദേശിക്കുന്നു. രോഗപ്രതിരോധ ശേഷികളായ ചവനപ്രാശ്, ആയുഷ് ക്വാത്ത്, മഞ്ഞള്‍ പാൽ, സംശമണി വതി, ഗിലോയ് പൊടി, അശ്വഗന്ധ, നെല്ലിക്ക, മുലേത്തി പൊടി, മഞ്ഞൾ, ഉപ്പ് എന്നിവ ഉപയോഗിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. മരുന്നുകള്‍ ഡോക്ടറുടെ അനുമതിയോടെ വാങ്ങണമെന്നും വകുപ്പ് വ്യക്തമാക്കി. യോഗ, പ്രണായാമം, മെഡിറ്റേഷന്‍ തുടങ്ങിയവ മുടങ്ങാതെ ചെയ്യണം. രാവിലെയും വൈകിട്ടും നടത്തം അടക്കമുള്ള വ്യായാമങ്ങളും ശ്വസന പ്രശ്നങ്ങളും പരിഹരിക്കാനാകും. സമീകൃത അഹാരം, വേവിച്ച ഭക്ഷണം എന്നിവയും കൊവിഡ് കാലത്തന് ശേഷം ശീലമാക്കണം. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കണം. ശരിയായ ഉറക്കവും വിശ്രമവും അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയയാള്‍ വീടുകളില്‍ വച്ച് ശരീരോഷ്മാവ്, രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ശ്രദ്ധിക്കണമെന്നും കുറിപ്പിലുണ്ട്.
തൊണ്ട വേദന, കഫം എന്നിവയുണ്ടെങ്കില്‍ നീരാവി പിടിക്കുകയോ ചൂടുവെള്ളം കുടിക്കുകയോ വേണം. കഴിവതും ഡോക്ടറുടെ സഹായം തേടണമെന്നും റിപ്പേര്‍ട്ടില്‍ വ്യക്തമാക്കുന്നു. പനി, ശ്വാസ തടസം, നെഞ്ചുവേദന എന്നിവ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം. ചികിത്സക്ക് ശേഷം ആശുപത്രി വിടുന്ന രോഗി ഏഴ് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രി അധികൃതരുമായി ബന്ധപ്പെടണം. മരുന്നുകള്‍ കഴിക്കുന്നത് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇവ പരിഹരിക്കാനുള്ള പദ്ധതികള്‍ സ്വീകരിക്കണം. രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. വീടുകളില്‍ ഐസൊലേഷനിലുള്ളവരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 78,586 മരണങ്ങളുള്‍പ്പെടെ രാജ്യത്ത് കൊവിഡ് കേസുകൾ 47 ലക്ഷം കടന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.