കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ പുതിയ വ്യവസ്ഥകളോട് കൂടിയ ലോക് ഡൗണ്‍ 21 മുതല്‍ നടപ്പാക്കും - പുതിയ വ്യവസ്ഥ

വ്യവസായ ശാലകള്‍ 20ന് ശേഷം തുറക്കാനാകും. ഗ്രാമങ്ങളിലെ ചെറു വ്യവസായ ശാലകളും തുറക്കാം. ഇത് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Rajasthan Chief Minister Ashok Gehlot  rajasthan news  Modified lockdown in Rajasthan  Covid19 cases in rajasthan  migrant labourers in Rajasthan  രാജസ്ഥാന്‍  അശോക് ഗഹലോട്ട്  പുതിയ വ്യവസ്ഥ  ലോക് ഡൗണ്‍  Rajasthan Chief Minister Ashok Gehlot  rajasthan news  Modified lockdown in Rajasthan  Covid19 cases in rajasthan  migrant labourers in Rajasthan  രാജസ്ഥാന്‍  അശോക് ഗഹലോട്ട്  പുതിയ വ്യവസ്ഥ  ലോക് ഡൗണ്‍
രാജസ്ഥാനില്‍ പുതിയ വ്യവസ്ഥകളോട് കൂടിയ ലോക് ഡൗണ്‍ 21 മുതല്‍ നടപ്പാക്കുമെന്ന് അശോക് ഗഹലോട്ട്

By

Published : Apr 16, 2020, 11:08 AM IST

ജയ്പൂര്‍: പുതിയ വ്യവസ്ഥകളോട് കൂടിയ ലോക് ഡൗണ്‍ ഏപ്രില്‍ 20 മുതല്‍ നടപ്പാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട് പറഞ്ഞു. വ്യവസായ ശാലകള്‍ 20ന് ശേഷം തുറക്കാനാകും. ഗ്രാമങ്ങളിലെ ചെറു വ്യവസായ ശാലകളും തുറക്കാം. ഇത് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഉന്നത അധികാരികളുടെ യോഗമാണ് തീരുമാനം എടുത്തത്. തൊഴിലാളികള്‍ക്ക് തൊഴില്‍ ഇടത്തില്‍ തന്നെ താമസ സൗകര്യം ഒരുക്കണം. മാത്രമല്ല പുറത്ത് നിന്നുള്ളരെ ജോലിക്ക് എടുക്കരുത്. ഇക്കാര്യങ്ങള്‍ കലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിച്ച് തുടങ്ങാം. ഗ്രൂപ്പ് എ യിലും ബി യിലുള്ള എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. സി,ഡി ലെവല്‍ ജോലിക്കാര്‍ നിര്‍ദ്ദേശാനുസരം ഹാജരായാല്‍ മതി. ഇവര്‍ സാമൂഹ്യ അകലം പാലിക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ഡബ്ലൂ.ഡി ജോലികളും ജലസേചന ജോലികളും നിയന്തണങ്ങള്‍ പാലിച്ച് തുടരാം. തൊഴില്‍ സംരക്ഷണ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികളും സമൂഹ്യ അകലം പാലിച്ച് നടപ്പാക്കാം . ഹോട്ട് സ്പോട്ടുകളില്‍ കര്‍ഫ്യു നിലനില്‍ക്കും. കേന്ദ്രത്തോടൊപ്പം സംസ്ഥാനങ്ങളും സഹകരിച്ചാല്‍ കൊവിഡ് നിയന്ത്രണം എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ഡി.ബി ഗുപ്ത. അഡി .ചീഫ് സെക്രട്ടറി രാജവീ സ്വരൂപ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details