ന്യൂഡൽഹി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശം നൽകും. മോദിയുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം രാവിലെ 11.10 ന് സംപ്രഷണം ചെയ്യും. ഇന്ത്യൻ യുവജനങ്ങൾക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്ന സ്കിൽ ഇന്ത്യാ പദ്ധതിയുടെ അഞ്ചാം വാർഷികം കൂടിയാണ് ഇന്ന്.
ലോക യുവജന നൈപുണ്യ ദിനത്തിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കും - വോക്കൽ ഫോർ ലോക്കൽ
ഇന്ത്യൻ യുവജനങ്ങൾക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്ന സ്കിൽ ഇന്ത്യാ പദ്ധതിയുടെ അഞ്ചാം വാർഷികം കൂടിയാണ് ഇന്ന്
‘ആത്മനിർഭർ ഭാരത്’ “വോക്കൽ ഫോർ ലോക്കൽ” എന്നിവ ആഗോളതലത്തിൽ മത്സരിക്കാനുള്ള കഴിവുകൾ നേടാൻ രാജ്യത്തെ യുവാക്കളെ സജ്ജരാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിന് കീഴിൽ നിരവധി മേഖലകളിലുൾപ്പെടുന്ന കോഴ്സുകൾ സ്കിൽ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. കോഴ്സുകൾ ഒരു വ്യക്തിയെ പ്രായോഗിക ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സ്കിൽ ഇന്ത്യ മിഷൻ വഴി പരിശീലനം ലഭിച്ച ഒരാൾക്ക് തൊഴിൽ പരിശീലനം നൽകാൻ കമ്പനികൾ നിക്ഷേപം നടത്തേണ്ടതില്ലെന്ന് സർക്കാർ പറയുന്നു.