കേരളം

kerala

ETV Bharat / bharat

ബിഹാറിൽ മൂന്ന് പെട്രോളിയം പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും - പ്രധാനമന്ത്രി പെട്രോളിയം പദ്ധതികൾ

ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്കാണ് പദ്ധതിയുടെ ചുമതല. 131 കോടി രൂപയുടെതാണ് പദ്ധതി

പ്രധാനമന്ത്രി
പ്രധാനമന്ത്രി

By

Published : Sep 13, 2020, 10:14 AM IST

ന്യൂഡൽഹി: ബിഹാറിൽ മൂന്ന് പുതിയ പെട്രോളിയം പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. പർദീപ് - ഹൽദിയ - ദുർഗാപൂർ പൈപ്പ് ലൈൻ ഓഗ്‌മെന്‍റേഷൻ പദ്ധതി, ബാങ്കയിൽ രണ്ട് എൽപിജി ബോട്ട്‌ലിങ് പ്ലാന്‍റുകൾ എന്നിവയാണ് പ്രധാനമന്ത്രി സമർപ്പിക്കുന്നത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെ യോഗം വീഡിയോ കോൺഫറൻസിലൂടെ ആരംഭിക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്കാണ് പദ്ധതിയുടെ ചുമതല. 131 കോടി രൂപയുടെതാണ് പദ്ധതി.

ABOUT THE AUTHOR

...view details