ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്രമോദി
ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും ഇന്ത്യയുടെ രാഷ്ട്രപതിയെന്ന നിലയിലും ദേശീയ വികസനത്തിന് അദ്ദേഹം നൽകിയ അവിസ്മരണീയമായ സംഭാവനയെ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്‍റെ ജീവിത യാത്ര ദശലക്ഷക്കണക്കിന് ആളുകൾക്ക് കരുത്ത് പകരുന്നതായും പ്രധാനമന്ത്രി കുറിച്ചു
ന്യൂഡല്‍ഹി:ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ രാഷ്ട്രപതിയെന്ന നിലയിലും ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും രാജ്യത്തിന്‍റെ വികസനത്തിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം നല്‍കിയ സംഭാവനകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ലെന്നും പ്രധാനമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതം ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.