കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി പൂർണ്ണമായും പരാജയപ്പെട്ടെന്ന് ഒവൈസി

ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഭരണഘടനാവിരുദ്ധവും ആലോചിക്കാതെയുള്ളതുമായിരുന്നു. അഞ്ഞൂറോളം പേർക്ക് മാത്രം വൈറസ് പിടിപെട്ട സമയത്താണ് സർക്കാർ ലോക്ക് ഡൗൺ നടപ്പാക്കിയത്. എന്നാൽ ഇപ്പോൾ അത് ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഹൈദരാബാദ് Modi govt കൊവിഡ് വ്യാപനം നരേന്ദ്ര മോദി ഭരണഘടനാവിരുദ്ധം
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി പൂർണ്ണമായും പരാജയപ്പെട്ടെന്ന് ഒവൈസി

By

Published : Jun 8, 2020, 4:00 PM IST

ഹൈദരാബാദ്: കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണമായും പരാജയപ്പെട്ടെന്ന് അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ മുസ്ലിമീൻ (എഐഐഎം) പാർട്ടി പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. മോദി ജനങ്ങളെ വൈറസിൽ നിന്ന് രക്ഷിക്കുമെന്ന പ്രതീക്ഷ നിലനിർത്തരുത്. കൂട്ടത്തോടെ കയ്യടിക്കുന്നതോ ദീപങ്ങൾ കത്തിക്കുന്നതോ കൊവിഡ് വ്യാപനം തടുക്കില്ലെന്നും ഒവൈസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഭരണഘടനാവിരുദ്ധവും ആലോചിക്കാതെയുള്ളതുമായിരുന്നു. അഞ്ഞൂറോളം പേർക്ക് മാത്രം വൈറസ് പിടിപെട്ട സമയത്താണ് സർക്കാർ ലോക്ക് ഡൗൺ നടപ്പാക്കിയത്. എന്നാൽ ഇപ്പോൾ അത് ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിക്കണക്കിന് അതിഥി തൊഴിലാളികൾ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയപ്പോൾ ലോക്ക് ഡൗൺ നീക്കംചെയ്യുന്നു. ട്രെയിനുകളിൽ മരിച്ച 85 തൊഴിലാളികൾക്ക് ആരാണ് ഉത്തരവാദികളെന്നും ഒവൈസി ചോദിച്ചു. ഒരു പത്രപ്രവർത്തകൻ ഇന്നലെ മരിച്ചു. എന്നാൽ ആരും ഈ മരണത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്നില്ല. സർക്കാരിന് തലക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയുണ്ടായ ചൈന വിഷയത്തിൽ ആഭ്യന്തരമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും അവർ ചൈനയോട് കൃത്യമായി എന്താണ് സംസാരിക്കുന്നതെന്ന് എളുപ്പത്തിൽ പറയാൻ കഴിയും. എന്നാൽ കൊവിഡ് വിഷയത്തിൽ അവർ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നും ഒവൈസി ചോദിച്ചു. ഇന്ത്യൻ പ്രദേശം ചൈനക്കാർ എത്രത്തോളം കൈവശപ്പെടുത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ഞങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഹൈദരാബാദിലുടനീളമുള്ള പള്ളികൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് ഒവൈസി ടച്ച് ഫ്രീ സാനിറ്റൈസർ ഡിസ്‌പെന്‍സറുകള്‍ വിതരണം ചെയ്തു. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരോ 12 വയസ്സിന് താഴെയുള്ള കുട്ടികളോ പള്ളികളിൽ പ്രവേശിക്കരുതന്നും പ്രാർത്ഥിക്കുമ്പോൾ മുഖംമൂടികളോ ആരാധനയ്‌ക്കുള്ള തുണിയോ ഉപയോഗിക്കണമെന്നും ഒവൈസി ജനങ്ങളോട് അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details