ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷം ചരിത്രപരമായ നേട്ടങ്ങൾ നിറഞ്ഞതായിരുന്നെന്ന് ബിജെപി മുതിര്‍ന്ന നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറുവർഷത്തെ ഭരണകാലത്ത് നിരവധി 'ചരിത്രപരമായ തെറ്റുകൾ' തിരുത്തിയെന്നും വികസനത്തിലേക്കുള്ള പാതയിലുള്ള ഒരു സ്വാശ്രയ ഇന്ത്യക്ക് അടിത്തറയിട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. മോദി 2.0യുടെ വിജയകരമായ ഒരു വർഷം യാഥാര്‍ഥ്യമാക്കിയ ജനപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു. ചരിത്രപരമായ നേട്ടങ്ങൾ നിറഞ്ഞതായിരുന്നു ഒന്നാം വര്‍ഷമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
മോദി 2.0; ചരിത്രപരമായ നേട്ടങ്ങൾ നിറഞ്ഞതെന്ന് അമിത് ഷാ - ജെപി നദ്ദ
രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റിമറിച്ച വലിയ തീരുമാനങ്ങൾക്ക് പേരുകേട്ടതായിരുന്നു മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ ഒരു വര്‍ഷമെന്ന് ബിജെപി പ്രസിഡന്‍റ് ജെ.പി നദ്ദ
രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റിമറിച്ച വലിയ തീരുമാനങ്ങൾക്ക് പേരുകേട്ടതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമെന്ന് ബിജെപി പ്രസിഡന്‍റ് ജെ.പി നദ്ദ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോട് കൂടിയ കാഴ്ചപ്പാടുകളിലൂടെയും അർപണബോധത്തിലൂടെയും മോദി രാജ്യത്തിന്‍റെ ജനാധിപത്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കി. ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്‍റെ താൽപര്യങ്ങളും സർക്കാരിന്‍റെ എല്ലാ തീരുമാനങ്ങളിലും പ്രതിഫലിച്ചു. പതിറ്റാണ്ടുകളായി കാത്തിരുന്ന തീരുമാനങ്ങൾ മോദി സര്‍ക്കാര്‍ നടപ്പാക്കി. ഈ തീരുമാനങ്ങൾ രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റി. ഒന്നാം വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ജെ.പി.നദ്ദ പറഞ്ഞു.