ശ്രീനഗർ:കശ്‌മീരിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ റിയാസ് നായികു കൊല്ലപ്പെട്ടതിനെ തുടർന്ന് താല്‍കാലികമായി നിര്‍ത്തിവെച്ച മൊബൈൽ ഫോൺ സേവനങ്ങളാണ് മൂന്ന് ദിവസത്തിന് ശേഷം പുനഃസ്ഥാപിച്ചത്.
കശ്‌മീരിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചു - ജമ്മു കശ്‌മീര്‍
മൂന്ന് ദിവസത്തിന് ശേഷം വെള്ളിയാഴ്‌ച രാത്രിയോടെയാണ് കശ്‌മീരിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചത്.
കശ്‌മീരിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചു
അതേസമയം കശ്‌മീരില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉചിതമായ സമയത്ത് എടുക്കുമെന്ന് അധികൃതർ അറിയിച്ചു. കശ്‌മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് റിയാസ് നായികു കൊല്ലപ്പെട്ടത്. ഇതേത്തുടർന്നാണ് ബിഎസ്‌എൻഎൽ പോസ്റ്റ്‌പെയ്‌ഡ് ഒഴികെയുള്ള മൊബൈൽ ഫോൺ സേവനങ്ങളും 2 ജി മൊബൈൽ ഇന്‍റര്‍നെറ്റും റദ്ദാക്കിയത്.