അലിഗഡിൽ ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു - ഇന്‍റർനെറ്റ് സേവനങ്ങൾ
സിഎഎ വിരുദ്ധ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെതുടർന്നാണ് അലിഗഡിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയത്.
ലക്‌നൗ:അലിഗഡിൽ നിർത്തിവെച്ചിരുന്ന ഇന്‍റർനെറ്റ് സേവനങ്ങൾ ഇന്ന് പുനഃസ്ഥാപിച്ചു. സിഎഎ വിരുദ്ധ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് അലിഗഡിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയത്. ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചുവെന്നും പ്രദേശത്തെ ക്രമസമാധാനം സംരക്ഷിക്കാനുമാണ് ഇന്‍റര്‍നെറ്റ് സേവനം താല്‍കാലികമായി നിർത്തലാക്കിയതെന്നും അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷൺ സിങ് അറിയിച്ചു. ഫെബ്രുവരി 28നുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നതായും ചന്ദ്രഭൂഷൺ സിങ് കൂട്ടിച്ചേർത്തു.