കേരളം

kerala

ETV Bharat / bharat

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണം: എം കെ സ്റ്റാലിന്‍ - ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍

ബുധനാഴ്ച്ച വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ എംകെ സ്റ്റാലിന്‍ പങ്കെടുക്കും.

രാഹുല്‍ ഗാന്ധി അധ്യക്ഷപദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍

By

Published : May 28, 2019, 11:50 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷപദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. രാഹുലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സ്റ്റാലിന്‍ രാഹുല്‍ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ടത്. തമിഴ്നാട് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ മികച്ച പ്രകടനത്തെ രാഹുല്‍ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് സോണിയ ഗാന്ധിയും സ്റ്റാലിനെ അഭിനന്ദിച്ചു. രാഹുലിന് പിന്തുണയുമായി രജനീകാന്തും രംഗത്ത് വന്നു. കോണ്‍ഗ്രസിനെ കൈകാര്യം ചെയ്യുന്നത് വളരെ പ്രയാസമാണെന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കില്ലെന്നും നടന്‍ രജനീകാന്ത് പറഞ്ഞു. "മിക്ക മുതിര്‍ന്ന ആളുകളും അവിടെയുണ്ട്. എന്റെ നിരീക്ഷണത്തിൽ മുതിർന്ന നേതാക്കൾ സഹകരിച്ചിട്ടില്ല. രാഹുല്‍ രാജിവെക്കേണ്ടതില്ല, രാഹുല്‍ ഉറച്ചുനിൽക്കും" എന്നും രജനീകാന്ത് പറഞ്ഞു. ബുധനാഴ്ച്ച വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ എംകെ സ്റ്റാലിന്‍ പങ്കെടുക്കും.

ABOUT THE AUTHOR

...view details