ഐസ്വാൾ: മിസോറാം മുഖ്യമന്ത്രി സോറാംതംഗ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂഡൽഹിയിൽ വെള്ളിയാഴ്‌ചയാണ് കൂടിക്കാഴ്‌ച നടന്നത്. കേന്ദ്രത്തിന്‍റെ ഫണ്ട് വിതരണം വേഗത്തിലാക്കാൻ മിസോറാം മുഖ്യമന്ത്രി ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
മിസോറാം മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി - Zoramthanga
വിവിധ പദ്ധതികളുെട നടത്തിപ്പിനായി കേന്ദ്രത്തിന്‍റെ ഫണ്ട് വിതരണം വേഗത്തിലാക്കാൻ മിസോറാം മുഖ്യമന്ത്രി ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
മിസോറാം മുഖ്യമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തി
വ്യവസ്ഥകളിൽ മാറ്റം സംഭവിച്ചതിനെ തുടർന്ന് വടക്കുകിഴക്കൻ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പല പദ്ധതികളും നിർത്തിവെക്കേണ്ടി വന്നു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാനങ്ങളിലേക്ക് നേരിട്ട് ഫണ്ട് നൽകണമെന്നും സോറാംതംഗ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ ഉറപ്പ് നൽകി. വീടുകളിൽ പൈപ്പ് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് സഹായം ആവശ്യപ്പെട്ട് സോറാംതംഗ ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷേഖാവത്തിനെ സന്ദർശിച്ചിരുന്നു.