ന്യൂഡൽഹി:കൊവിഡ് പകർച്ചവ്യാധിക്കിടെ ആരംഭിച്ച മിഷൻ സാഗറിന്‍റെ ഭാഗമായി ഐഎൻഎസ് കേസരി കപ്പൽ 580 ടൺ ഭക്ഷ്യവസ്തുക്കളുമായി മാലിദ്വീപിലെത്തി.സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് 2020 മെയ് 12 ന് ഭക്ഷണ സാധനങ്ങളുടെ ഓൺലൈൻ കൈമാറ്റ ചടങ്ങ് നടന്നതായി നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.ചടങ്ങിൽ മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്, മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദിദി, മാലിദ്വീപ് ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് സുധീർ എന്നിവർ പങ്കെടുത്തു.
580 ടൺ ഭക്ഷ്യവസ്തുക്കളുമായി ഐഎൻഎസ് കേസരി മാലിയിൽ എത്തി - നാവികസേന
സൗഹൃദ വിദേശ രാജ്യങ്ങൾക്ക് ഇന്ത്യൻ സർക്കാർ സഹായം നൽകുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഐഎൻഎസ് കേസരി മാലിദ്വീപിലെ ജനങ്ങൾക്കായി 580 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതായി നാവികസേന വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരെ വിദേശത്ത് നിന്ന് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ അതേ രീതിയിലാണ് മിഷൻ സാഗർ പ്രവർത്തിക്കുന്നത്.സൗഹൃദ വിദേശ രാജ്യങ്ങൾക്ക് ഇന്ത്യൻ സർക്കാർ സഹായം നൽകുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഐഎൻഎസ് കേസരി മാലിദ്വീപിലെ ജനങ്ങൾക്കായി 580 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതായി നാവികസേന വ്യക്തമാക്കി.
കൊവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ ഇന്ത്യയിൽ ലോക്ക് ഡൗൺ നിലനിൽക്കുകയാണ്. രാജ്യത്ത് ഇതുവരെ 70,000 ത്തിലധികം ആളുകളെ കൊവിഡ് ബാധിക്കുകയും 2,290 ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.ഷെഡ്യൂൾ ചെയ്ത എല്ലാ വാണിജ്യ പാസഞ്ചർ ഫ്ലൈറ്റുകളും ലോക്ക് ഡൗണിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.