കൊവിഡ് പരിശോധന ഫലത്തിലെ പൊരുത്തക്കേട് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി
സ്വകാര്യ ലാബുകളിൽ പരിശോധിച്ച മൂന്ന് കേസുകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയതെന്നും സർക്കാർ ഈ വിഷയം പരിശോധിക്കുകയാണെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ പറഞ്ഞു.
ന്യൂഡൽഹി: കൊവിഡ് രോഗികളുടെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ ഫലത്തിലെ പൊരുത്തക്കേട് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ പറഞ്ഞു. മൂന്ന് കേസുകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയതെന്നും സർക്കാർ ഈ വിഷയം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ കേസുകളുടെയും റിപ്പോർട്ട് യഥാസമയം സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് കൊവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകളുടെ എണ്ണം 13 ആക്കി ഉയർത്തിയത്.