കേരളം

kerala

ETV Bharat / bharat

മണിപ്പൂരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം

പത്ത് ദിവസത്തെ ആഘോഷമായ സംഗായ് ടൂറിസം ഫെസ്റ്റിവലിന് ഒരു ദിവസം ശേഷിക്കേയാണ് ഗ്രനേഡ് ആക്രമണം

ബിഎസ്എഫ് പോസ്റ്റിലേക്ക് ഗ്രനേഡ് അക്രമം

By

Published : Nov 24, 2019, 7:50 AM IST

ഇംഫാൽ:മണിപ്പൂരിൽ ബിഎസ്എഫിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. മണിപ്പൂർ സർക്കാർ സ്പോൺസർ ചെയ്യുന്ന പത്ത് ദിവസത്തെ ആഘോഷമായ സംഗായ് ടൂറിസം ഫെസ്റ്റിവലിന് ഒരു ദിവസം ശേഷിക്കേയാണ് ഗ്രനേഡ് ആക്രമണം. ക്വാക്കിത്തേൽ ലൈമാഖുജം ലൈകായ് പ്രദേശത്താണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം ഇത്തരത്തിൽ അഞ്ച് അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ABOUT THE AUTHOR

...view details