കേരളം

kerala

By

Published : Jan 13, 2020, 11:59 AM IST

ETV Bharat / bharat

ബെംഗളൂരുവിൽ പൊലീസുകാരെ ആക്രമിച്ചവർ പിടിയിൽ

ആത്മരക്ഷാർഥം അക്രമികളുടെ മുട്ടിന് താഴെ പൊലീസ് വെടിവച്ചു വീഴ്‌ത്തി

Bengaluru police ബെംഗളൂരുവിൽ പൊലീസുകാരെ ആക്രമിച്ചവർ പിടിയിൽ സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ
Bengaluru

ബെംഗളൂരു:സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് പേരെ മുട്ടിന് താഴെ വെടിയുതിർത്ത് വീഴ്‌ത്തി പൊലീസ്. ബെംഗളൂരുവിൽ ബിടിഎം തടാകത്തിന് സമീപമാണ് കത്തി ഉപയോഗിച്ച് രണ്ട് പേർ പൊലീസുകാരെ ആക്രമിച്ചത്. തുടർന്ന് ആത്മരക്ഷക്കായി അക്രമികൾക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.

ബെംഗളൂരുവിൽ അക്രമം നടന്ന സ്ഥലം

ഹന്തി മഹേഷ്, സതീഷ് ഏലിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പച്ചു. 2016ൽ നടന്ന ബിബിഎംപി കൊലപാതകക്കേസിലെ പ്രതികളാണ് അറസ്റ്റിലായ അക്രമികൾ.

ABOUT THE AUTHOR

...view details