അലിഗഢിൽ നാലു വയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ
അയൽവാസിയായ പ്രതി പത്തു രൂപ തരാമെന്ന് പറഞ്ഞ് കുട്ടിയെ കൂടെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ജൂൺ പത്തൊമ്പതിനായിരുന്നു സംഭവം.
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ നാലു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അയൽവാസിയായ പ്രതി പത്തു രൂപ തരാമെന്ന് പറഞ്ഞ് കുട്ടിയെ കൂടെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്ന് രക്ഷിതാക്കളോട് പറയാൻ കുട്ടിയോട് പ്രതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു.