ജലന്ധർ: 11 വയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ അടിച്ച് കൊന്നു. പഞ്ചാബിലെ ജലന്ധറിന് സമീപം രാമമന്ദി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിനേശ് നഗറിൽ ഇന്ന് വൈകിട്ടാണ് സംഭവം.
പഞ്ചാബില്‍ പെൺകുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ തല്ലിക്കൊന്നു - Jalandhar
ജലന്ധർ രാമമന്ദി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിനേശ് നഗറിൽ ഇന്ന് വൈകിട്ടാണ് സംഭവം
പ്രതീകാത്മകചിത്രം
പീഡനത്തിനിരയായ നേപ്പാൾ സ്വദേശിയായ പെൺകുട്ടി ചികിത്സയിലാണ്. കൊല്ലപ്പെട്ട ബിഹാർ സ്വദേശി പെൺകുട്ടിയുടെ അയൽവാസിയായിരുന്നു. പീഡന വിവരം അറിഞ്ഞ നാട്ടുകാർ പ്രതിയെ പിടികൂടി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.