കേരളം

kerala

ETV Bharat / bharat

ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് ; വീട്ടിൽ നാലു ബാലികമാർ, മനുഷ്യക്കടത്തെന്ന് സംശയം - minor girls

ആന്ധ്രപ്രദേശിൽനിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതു മനുഷ്യക്കടത്തിന്‍റെ സാധ്യത കൂട്ടുന്നു.

ഫയൽ ചിത്രം

By

Published : Feb 4, 2019, 1:43 PM IST

ചെന്നൈ: നടി ഭാനുപ്രിയയുടെ ചെന്നൈ ടി.നഗറിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സമിതി വെളിപ്പെടുത്തി.
കുട്ടിക്കടത്തിൻ്റെ ഭാഗമാണിതെന്നു സംശയിക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

പതിനാലുകാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചെന്നാണു നടിക്കെതിരെ ആദ്യമുയർന്ന പരാതി. നടിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകൻ അച്യുത റാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്കു കത്തയച്ചു. ഭാനുപ്രിയയുടെ വീട്ടിൽ പരാതിയിൽ പറയുന്നതുൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ കണ്ടെത്തിയതായിഅച്യുത റാവു പറഞ്ഞു.

കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. നടിയും അവരുടെ അമ്മയും ബാലാവകാശങ്ങൾ ലംഘിച്ചു. ആന്ധ്രപ്രദേശിൽനിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതു മനുഷ്യക്കടത്തിന്‍റെ സാധ്യത കൂട്ടുന്നുവെന്നും റാവു വെളിപ്പെടുത്തുന്നു.

ബാലവേല നിരോധന പ്രകാരമാണു നടിക്കെതിരെ പരാതി. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നതു രണ്ടു വർഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.

ABOUT THE AUTHOR

...view details