പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു - അലിഗഞ്ച് പൊലീസ് സ്റ്റേഷന്‍
ലക്‌നൗവിലെ അലിഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലക്‌നൗവിലെ അലിഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സഞ്ചരിക്കുന്ന കാറില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്‌തതായും മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും ജോയിന്‍റ് കമ്മിഷണര്‍ നീലാബ്‌ജ ചൗധരി അറിയിച്ചു. പെൺകുട്ടി വൈദ്യപരിശോധനക്കായി ആശുപത്രിയിലാണ്.