കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ 16കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മൊബൈല്‍ ഫോണില്‍ അധിക നേരം സംസാരിച്ചതിന് പെൺകുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആശ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം

Ballia news  Uttar Pradesh suicide  Asha Paswan suicide  Mother scolded  Suicide  Minor girl hangs self  തൂങ്ങിമരിച്ചു  ഉത്തര്‍പ്രദേശ്  ആത്മഹത്യ  അമ്മ ശകാരിച്ചു
ഉത്തര്‍പ്രദേശില്‍ 16കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By

Published : May 23, 2020, 4:30 PM IST

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ 16കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശ പസ്വാന്‍ എന്ന പെൺകുട്ടിയാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ അധിക നേരം സംസാരിച്ചതിന് ആശയെ അമ്മ ശകാരിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് ഹല്‍ദി പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details