ലഖ്നൗ: ഉത്തർപ്രദേശിൽ 17 കാരിയെ തട്ടുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബാലിയ ജില്ലയിലെ ഫെഫ്ന പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. 17 വയസുകാരിയായ മകളെ രണ്ട് യുവാക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ലൈഗീകമായി പീഡിപ്പിച്ചു എന്ന ഇരയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഉത്തർപ്രദേശിൽ 17 കാരിയെ തട്ടുകൊണ്ടുപോയി പീഡിപ്പിച്ചു - ലൈഗീകമായി പീഡിപ്പിച്ചു
സെപ്റ്റംബർ ഒൻപതിന് നടന്ന സംഭവം സാമൂഹിക പ്രവർത്തകനായ രജത് സിങ്ങിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പുറത്താകുന്നത്
സെപ്റ്റംബർ ഒൻപതിന് നടന്ന സംഭവം സാമൂഹിക പ്രവർത്തകനായ രജത് സിങ്ങിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അമിതാഭ് താക്കൂറാണ് വെളിച്ചത്ത് കൊണ്ട് വന്നത്.
സാമൂഹിക പ്രവർത്തകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തെ പാലത്തിനടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നും പറയുന്നു. കൂടാതെ ബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രതികളോട് വെറുതെ വിടാനായി യാചിക്കുന്ന വീഡിയോയും ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ച് പ്രതികളെ പിടികൂടിയത്.