ലഖ്‌നൗ: യുപിയിൽ വ്യക്തിപരമായ ശത്രുതയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിച്ചു.
നാലര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കില്‍ ഉപേക്ഷിച്ചു - ലഖ്‌നൗ
നാലര വയസുള്ള കുട്ടിയെ കാണാനില്ലെന്ന് തിങ്കളാഴ്ച രാത്രി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഭാമൗറ പ്രദേശത്തെ റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

കുട്ടിയുടെ കഴുത്തിനും മുഖത്തിനും പുറകിൽ അടയാളങ്ങളുണ്ടായിരുന്നെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഭാമൗറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻവൈരാഗ്യത്തെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.