കേരളം

kerala

ETV Bharat / bharat

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം; വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത്.

രാഹുല്‍ ഗാന്ധി

By

Published : Apr 30, 2019, 1:31 PM IST

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പൗരത്വം, പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നോട്ടീസ്

രാഹുല്‍ ഗാന്ധിയുടെ പേരില്‍ യുകെയില്‍ 2003 ല്‍ ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. കമ്പനി വാര്‍ഷിക റിട്ടേണുകളില്‍ ഫയല്‍ ചെയ്ത പ്രകാരം ജനനം19/06/1970 എന്നാണ് നല്‍കിയിട്ടുള്ളത്. ദേശീയത ബ്രിട്ടീഷുകാരനാണെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ അമേഠിയില്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഇന്ത്യന്‍ പൗരത്വമാണ് നല്‍കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ബാ​ക്കോ​പ്സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പനി​യു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളും സെക്രട്ടറിയുമാണ് രാ​ഹു​ലെ​ന്നാണ് സുബ്രഹ്മണ്യന്‍ സ്വാ​മി​യു​ടെ ആ​രോ​പ​ണം. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ പൗ​ര​ത്വ വി​ഭാ​ഗ ഡ​യ​റ​ക്ട​ര്‍ ബി സി ജോ​ഷിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വിശദീകരണം തേടിയിരിക്കുന്നത്.

ഏപ്രില്‍ 20 ന് ഉത്തര്‍പ്രദേശിലെ അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ധ്രുവല്‍ലാലും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്, പൗരത്വം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ സംബന്ധിച്ചാണ് പരാതി ഉയര്‍ത്തിയത്. വയനാട്, അമേഠി മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ഇന്ത്യന്‍ പൗരത്വമാണ് നല്‍കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details