നാഗോണ്‍: പരമ്പരാഗത നിർമ്മാണ രീതിയും സൗന്ദര്യവും നിലനിറുത്തിക്കൊണ്ട് പള്ളിമിനാരം മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നു. ഒരു കൂട്ടം ആര്‍ക്കിടെക്ചര്‍മാരുടെ നേതൃത്വത്തിലാണ് അസമിലെ പുരണിഗുഡത്തെ നൂറു വര്‍ഷം പഴക്കമുള്ള പള്ളിമിനാരം മാറ്റി സ്ഥാപിക്കുന്നത്. ദേശീയപാത നിര്‍മാണത്തിനായി പള്ളി മിനാരം മാറ്റേണ്ട സാഹചര്യമുണ്ടായി. അതിരെ തുടർന്നാണ് മിനാരം പൊളിക്കാതെ മാറ്റി സ്ഥാപിക്കുന്നത്.
പള്ളി പൊളിക്കില്ല: പക്ഷേ മിനാരം മാറ്റി സ്ഥാപിക്കും
ദേശീയപാത നിർമ്മാണത്തിനാണ് പള്ളി മിനാരം മാറ്റി സ്ഥാപിക്കുന്നത്.
എന്‍എച്ച് 37 നു സമീപമുള്ള പള്ളിയുടെ രണ്ടുനിലകളിലുള്ള മിനാരമാണ് നാലുവരി പാത നിര്‍മിക്കുന്നതിന്‍റെ ഭാഗമായി മാറ്റുന്നത്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ ആന്‍ഡ് സണ്‍സ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഹൈഡ്രോളിക് വിദ്യയുടെ സഹായത്തോടെയാണ് മിനാരങ്ങളുടെ മാറ്റി സ്ഥാപിക്കല്‍ നടക്കുന്നത്.
ഇരുപതു ദിവസത്തിനുള്ളില്‍ മിനാരത്തിന്‍റെ പണി പൂര്‍ത്തിയാകുമെന്ന് എഞ്ചിനീയര്‍ ഗുര്‍ദീപ് സിങ് പറഞ്ഞു. നൂറിലധികം പേരാണ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ ഹിന്ദു- മുസ്ലീം ബന്ധത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്ന പള്ളി, 1950 ല്‍ നഗരത്തെ നടുക്കിയ ഭൂചലനത്തെ പോലും അതിജീവിച്ചിരുന്നു.