കേരളം

kerala

ETV Bharat / bharat

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

വടക്കൻ കശ്മീരിലെ പട്ടാൻ പ്രദേശത്തെ യെദിപോരയിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരത്തെത്തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്

security personnel encounter Baramulla ജമ്മു കശ്മീർ കരസേന സുരക്ഷാ ഉദ്യോഗസ്ഥർക്ക്
ബാരാമുള്ളയിൽ; ഏറ്റുമുട്ടൽ അജ്ഞാത തീവ്രവാദി കൊല്ലപ്പെട്ടു

By

Published : Sep 4, 2020, 7:34 PM IST

Updated : Sep 4, 2020, 7:47 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് അജ്ഞാത തീവ്രവാദികൾ കൊല്ലപ്പെട്ടു. കരസേനാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

വടക്കൻ കശ്മീരിലെ പട്ടാൻ പ്രദേശത്തെ യെദിപോരയിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരത്തെത്തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഉദ്യേഗസ്ഥരെ 92 ബേസ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. വെടിവയ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Sep 4, 2020, 7:47 PM IST

ABOUT THE AUTHOR

...view details