ഗാന്ധിനഗര്‍: ഗുജറാത്തിലെ ദഹോഡില്‍ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു. പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങൾ തകര്‍ക്കുകയും ചെയ്‌തു. സംഭവത്തില്‍ നാല്‍പതിലധികം പേരെ കസ്റ്റഡിയിലെടുത്തതായി ദഹോഡ് എസ്‌പി പറഞ്ഞു.
ഗുജറാത്തില്‍ അതിഥി തൊഴിലാളികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു - പൊലീസിന് നേരെ കല്ലെറിഞ്ഞു
സംഭവത്തില്‍ നാല്‍പതിലധികം പേരെ കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് പൊലീസിനെ ആക്രമിച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടൻ ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വേണ്ട വാഹന സൗകര്യം ഒരുക്കുമെന്നും അവരെ തിരിച്ചയക്കുമെന്നും പൊലീസ് ഉറപ്പ് നൽകി. രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ പ്രത്യേക ബസുകളിലും ട്രെയിനുകളിലും സ്വന്തം നാട്ടിലെത്തിക്കാൻ കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ഗുജറാത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായത്. ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ ഇത്തരം നിയമ ലംഘനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ദഹോഡ് എസ്‌പി പറഞ്ഞു.