മുംബൈ:ഏപ്രില്‍ 15ന് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രി അനില്‍ ദേശ് മുഖ്. ചൊവ്വാഴ്ച രാത്രിയാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ബന്ധ്ര സ്റ്റേഷനിലെത്തി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
റെയില്‍വേ ഗതാഗതം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി - മഹാരാഷ്ട്ര സര്‍ക്കാര്‍
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ് മുഖ്
വ്യാജവാര്‍ത്ത ശക്തമായ നടപടികളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മെയ് മൂന്ന് വരെയാണ് ലോക് ഡൗണ്‍ നീട്ടിയത്. ഇതോടെ നൂറ് കണക്കിന് തൊഴിലാളികള്‍ തെരുവിലായി. തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഇവര്‍ പിരിഞ്ഞു പോയത്.