ചണ്ഡിഗഡ്: പഞ്ചാബിൽ നാൽപതുകാരനായ അതിഥി തൊഴിലാളിയെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. ഹോഷിയാർപൂർ ജില്ലയിലെ സതിയാന ഗ്രാമത്തിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ ജാത്രു സാഹുവിനെ മൻസിത് സാഹു മദ്യലഹരിയിൽ കൊലപ്പെടുത്തുകയായിരുന്നു.
വാക്കുതർക്കം; അതിഥി തൊഴിലാളിയെ സഹപ്രവർത്തകൻ തലക്കടിച്ചുകൊന്നു - Hoshiarpur
ജാർഖണ്ഡ് സ്വദേശി ജാത്രു സാഹുവാണ് കൊല്ലപ്പെട്ടത്
വാക്കുതർക്കം; അതിഥി തൊഴിലാളിയെ സഹപ്രവർത്തകൻ തലക്കടിച്ചുകൊന്നു
ഇരുവരും വയലിലാണ് ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വയലിനരികലെ മോട്ടോർ റൂമിൽ മദ്യപിച്ചിരിക്കുമ്പോൾ ചില വിഷയങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രോഷാകുലനായ മൻസിത്, ജാത്രുവിനെ ഇഷ്ടികകൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. മന്‍സിതും ജാര്‍ഖണ്ഡ് സ്വദേശിയാണ്.