അമരാവതി: ലോക്ക് ഡൗണിനെ തുടർന്ന് നാടുകളിലേക്ക് തിരികെ പോകുന്നതിന് മുൻപായി ഏപ്രിൽ മാസത്തിലെ ശമ്പളം നൽകണമെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ. വിശാഖിലെ എച്ച്പിസിഎല്ലിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ആവശ്യവുമായി രംഗത്തെത്തിയത്.
ഏപ്രിൽ മാസത്തെ ശമ്പളം ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം - covid
എച്ച്പിസിഎല്ലിലെ തൊഴിലാളികളാണ് ഏപ്രിൽ മാസത്തിലെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഏപ്രിൽ മാസത്തിലെ ശമ്പളം ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചു
ലോക്ക് ഡൗണിനെ തുടർന്ന് ആരും സഹായിക്കാന്‍ വന്നില്ലെന്നും ഒരു ജീവനക്കാരനാണ് ഭക്ഷണം തയ്യാറാക്കി നൽകിയതെന്നും എന്നാൽ ഇപ്പോൾ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും തൊഴിലാളികൾ പറഞ്ഞു. ഏപ്രിൽ മാസത്തിലെ ശമ്പളം ലഭിച്ചതിന് ശേഷമേ നാട്ടിലേക്ക് മടങ്ങൂ എന്നും തൊഴിലാളികൾ വ്യക്തമാക്കി.