ഗ്രാമത്തലവന്റെ കൊലപാതകം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടിയേറ്റ കശ്മീർ പണ്ഡിറ്റുകൾ
ഗ്രാമത്തലവനായ അജയ് പണ്ഡിറ്റിനെ വെള്ളിയാഴ്ച രാത്രിയാണ് തീവ്രവാദികൾ വെടിവച്ച് കൊന്നത്
ഗ്രാമത്തലവന്റെ കൊലപാതകം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടിയേറ്റ കശ്മീർ പണ്ഡിറ്റുകൾ
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഗ്രാമത്തലവനെ തീവ്രവാദികൾ വെടിവച്ചുകൊന്നതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടിയേറ്റ കശ്മീർ പണ്ഡിറ്റുകളുടെ സംഘടന രംഗത്ത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട അജയ് പണ്ഡിറ്റ് എന്ന നാൽപതുകാരനാണ് തിങ്കളാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. ന്യൂനപക്ഷ സമുദായത്തിന്‍റെ പ്രതിനിധിയെന്ന നിലയിൽ പണ്ഡിറ്റിന്‍റെ കൊലപാതകം സാധാരണമായി കാണരുതെന്ന് സതീഷ് മഹൽദാർ പ്രസ്താവനയിൽ പറഞ്ഞു.