കേരളം

kerala

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകൾ കൂടി ഉൾപ്പെടുത്തി 'മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റർ'

മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് മൈക്രോസോഫ്റ്റ് പുതുതായി ഉൾപ്പെടുത്തിയത്.

By

Published : Apr 17, 2020, 5:49 PM IST

Published : Apr 17, 2020, 5:49 PM IST

മൈക്രോസോഫ്റ്റ് ഇന്ത്യ  മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ  അഞ്ച് ഭാഷകൾ  'Microsoft Translator'  'Microsoft india
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകൾ കൂടി ഉൾപ്പെടുത്തി 'മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ'

മൈക്രോസോഫ്റ്റ് ഇന്ത്യയുടെ 'മൈക്രോസോഫ്റ്റ് ട്രാൻസ്‌ലേറ്റർ' ഇപ്പോൾ അഞ്ച് ഭാഷകളിൽ കൂടി ലഭ്യമാണ്. മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് പുതുതായി ഉൾപ്പെടുത്തിയത്. ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക്, ഉർദു തുടങ്ങി ആകെ പത്ത് ഇന്ത്യൻ ഭാഷകളിൽ ഇപ്പോൾ മൈക്രോസോഫ്‌റ്റ് ലഭ്യമാണ്. ഇതോടെ 90 ശതമാനം ഇന്ത്യക്കാരെയും വിവരങ്ങൾ കണ്ടെത്തുന്നതിനും അവരുടെ പ്രാദേശിക ഭാഷകളിൽ പ്രവർത്തിക്കുന്നതിനും മൈക്രോസോഫ്റ്റ് സഹായിക്കുന്നു. മൈക്രോസോഫ്‌റ്റ് ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെയായി മൈക്രോസോഫ്റ്റ് ഇന്ത്യൻ ഭാഷകളെ പിന്തുണക്കുന്നുണ്ടെന്നും രാജ്യത്തെ എല്ലാവർക്കും വിവരങ്ങൾ അനായാസമായി ലഭിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മൈക്രോസോഫ്‌റ്റ് ജനറൽ മാനേജർ സുന്ദർ ശ്രീനിവാസൻ പറഞ്ഞു. വാക്യങ്ങൾ, സംഭാഷണം, ഫോട്ടോകൾ എന്നിവയിൽ നിന്ന് ഭാഷകൾ തിരിച്ചറിഞ്ഞ് വിവർത്തനം ചെയ്യാൻ അപ്ലിക്കേഷന് സാധിക്കും. മൈക്രോസോഫ്റ്റ് ഓഫീസ് 365, സ്വിഫ്റ്റ്കീ കീബോർഡ് എന്നിവയിലും ഈ ഭാഷകൾ ലഭ്യമാകും. വിവിധ സ്ഥാപനങ്ങൾക്ക് വ്യത്യസ്‌ത ഭാഷകളിൽ രാജ്യമെമ്പാടും, ആഗോളതലത്തിലും വ്യാപാരം നടത്തുന്നതിന് മൈക്രോസോഫ്റ്റ്‌ ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്‍റർഫേസും (എ‌പി‌ഐ) ലഭ്യമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details