ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ തുടരുമെന്ന് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിയന്ത്രണങ്ങളുടെ മാര്‍ഗരേഖ നവംബര്‍ 30 വരെ തുടരാനാണ് നിര്‍ദ്ദേശം. അതേസമയം സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനത്തിന്‍റെ അകത്തും യാത്രാ നിയന്ത്രണങ്ങളില്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേക അനുമതി വേണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ തദ്ദേശീയമായി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്ക് പുറത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ തുടരുമെന്ന് കേന്ദ്രം - കൊവിഡ് നിയന്ത്രണം
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിയന്ത്രണങ്ങളുടെ മാര്‍ഗരേഖ നവംബര്‍ 30 വരെ തുടരാനാണ് നിര്‍ദ്ദേശം.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 31 വരെ തുടരുമെന്ന് കേന്ദ്രം
അതേസയമം മെട്രോ റെയിലുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, മതപരമായ സ്ഥലങ്ങൾ, യോഗ, പരിശീലന സ്ഥാപനങ്ങൾ, ജിംനേഷ്യം, സിനിമാ തിേയറ്റര്‍, വിനോദ സഞ്ചാര പാര്‍ക്കുകള്‍ എന്നിവ തുറക്കുന്ന കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. 36,469 പുതിയ കൊവിഡ് കേസുകളാണ് ചൊവ്വാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്.
Last Updated : Oct 27, 2020, 8:04 PM IST