കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം അഹമ്മദാബാദില്‍ തുടങ്ങി - ഗുജറാത്തില്‍

ബിജെപിയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് യോഗത്തിന്‍റെ അജണ്ട. നോട്ട് നിരോധനം, കാര്‍ഷിക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവയാകും കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കുക

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം

By

Published : Mar 12, 2019, 6:00 PM IST

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കാൻ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിൽ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം തുടങ്ങി. നരേന്ദ്രമോദിയുടെ തട്ടകത്തില്‍ നിന്നുകൊണ്ട് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നു എന്ന രാഷ്ട്രീയ സന്ദേശം കൂടിയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുന്നത്. പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണിത്. അദാലജില്‍ നടക്കുന്ന റാലിയോടെ യോഗം സമാപിക്കും. റാലിയില്‍ പട്ടേല്‍ സമരനേതാവ്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും.

ABOUT THE AUTHOR

...view details